Deshabhimani

സ്വർണവിലയിൽ വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 10:28 AM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ എത്തി. 56,640 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞ് 7080 രൂപയിലാണ് ഇന്ന് വ്യാപാരം. ഇന്നലെ പവന് പവന് 800 രൂപ കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷം ശക്തമാകുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. എന്നാൽ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവു വന്നതോടെ ഈ ആഴ്ച വീണ്ടും വില ഇടിയുകയായിരുന്നു. രണ്ടു ദിവസത്തിനിടെ 1800 രൂപ കുറഞ്ഞു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,630.33 ഡോളറാണ് വില.

ഈ മാസത്തെ സ്വർണവില പവനിൽ

● 1-11-2024: 59,080

● 2-11-2024: 58,960

● 3-11-2024: 58,960

● 4-11-2024: 58,960

●  5-11-2024: 58,840

● 6-11-2024: 58,920

● 7-11-2024: 57,600

● 8-11-2024: 58,280

● 9-11-2024: 58,200

● 10-11-2024: 58,200

● 11-11-2024: 57,760

● 12-11-2024: 56,680

● 13-11-2024: 55,480

● 14-11-2024: 55,560

● 15-11-2024: 55,480

● 16-11-2024: 56,360

● 17-11-2024: 55,480

● 18-11-2024: 55,960

● 19-11-2024: 56,520

● 20-11-2024: 56,920

● 21-11-2024: 57,160

● 22-11-2024: 57,800

● 23-11-2024: 58,400

● 24-11-2024: 58,400

● 25-11-2024: 57,600

● 25-11-2024: 56,640



deshabhimani section

Related News

0 comments
Sort by

Home