ശബരിമല സന്നിധാനത്ത്‌ ഓർക്കിഡ് വേണ്ടെന്ന് ഹെെക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 09:00 PM | 0 min read

കൊച്ചി> ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓർക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. ഓരോ ദിവസവും പുഷ്പങ്ങൾ മാറ്റണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ കഴിഞ്ഞദിവസംതന്നെ കരാറുകാർക്ക് നിർദേശം നൽകിയെന്ന് ദേവസ്വം ബോർഡും ശബരിമല സ്പെഷ്യൽ കമീഷണറും കോടതിയെ അറിയിച്ചു.

അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേർത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതർ കോടതിയെ അറിയിച്ചു.

തീർഥാടകർ ഉടയ്ക്കുന്ന നാളികേരം കൊപ്രാക്കളം തൊഴിലാളികൾ അനധികൃതമായി ശേഖരിക്കുന്നത് തടയാൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും ദേവസ്വം വിജിലൻസും നടപടിയെടുക്കണം. അയ്യപ്പസേവാസംഘത്തിൽനിന്ന് ഒഴിപ്പിച്ച കെട്ടിടങ്ങൾ തീർഥാടക സൗകര്യാർഥം വിനിയോഗിക്കുന്നത് സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ അടുത്തദിവസം പരിശോധന നടത്തും.



deshabhimani section

Related News

0 comments
Sort by

Home