കടന്നല്‍കുത്തേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 07:25 PM | 0 min read

കൊല്ലം> കൊട്ടാരക്കര പത്തടിയില്‍ കടന്നല്‍കുത്തേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്.ഇതില്‍ ഒരാളുടേ നില ഗുരുതരമാണ്. നാല് കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാരായ മൂന്ന് പേര്‍ക്കുമാണ് കുത്തേറ്റത്.

 കൊട്ടാരക്കര കോട്ടാത്തല പത്തടിയില്‍ കര്‍ഷകനായ സുഗതന്റെ പാടത്ത് ജോലിചെയ്യുകയായിരുന്നവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ വ്യക്തി ജില്ലാ ആശുപത്രിയില്‍ ഐസിയുവിലാണ്. മറ്റ് മൂന്ന് പേര്‍ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടി.

 തൊഴിലാളികളല്ലാത്ത, വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളേയും പരിസരത്തുള്ള രണ്ട് പേരെയും അക്രമിച്ചു. മുമ്പ് പ്രദേശത്ത്
കടന്നല്‍ കൂടില്ലായിരുന്നുവെന്നും കടന്നല്‍ വന്നതാണെന്നും  സുഗതന്‍ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home