കളമശേരിയിലെ വീട്ടമ്മയുടെ കൊലപാതകം: സുഹൃത്ത് പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 11:04 AM | 0 min read

കളമശേരി > കളമശേരിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവാണ് പിടിയിലായത്. ആഭരണങ്ങൾ കവരാനായാണ് കൊല നടത്തിയതെന്നാണ് വിവരം. അപ്പാർട്മെന്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  

ഈ മാസം 17നാണ് പെരുമ്പാവൂർ ചുണ്ടിക്കുഴിയിൽ കോറോത്തുകുടി വീട്ടിൽ ജെയ്സി അബ്രഹാമിനെ (55) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരി കൂനംതൈ അമ്പലത്തിനുസമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഒറ്റയ്ക്കാണ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്.

17ന് രാത്രി ജെയ്സിയെ കാനഡയിലുള്ള മകൾ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ സമീപവാസിയെ വിളിച്ച് അറിയിച്ചു. ഇവരും പൊലീസുംകൂടെ രാത്രി 11.30 ഓടെ വീടിന്റെ വാതിൽ പൊളിച്ച്‌ അകത്തുകടന്നപ്പോഴാണ്‌ ജെയ്സി അബ്രഹാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. രക്തം വാർന്നൊഴുകിയനിലയിൽ ശുചിമുറിയിൽ കിടക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന്‌ മനസ്സിലായത്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു.

​ഗിരീഷിന്റെ സുഹൃത്തായ ഖദീജയുടെ വീട്ടിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖദീജയും പൊലീസ് പിടിയിലായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home