വളപട്ടണത്ത് വൻ കവർച്ച; വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനും 1 കോടി രൂപയും കവർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 08:48 AM | 0 min read

കണ്ണൂർ > കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷണം പോയി. കുടുംബം യാത്ര പോയിരുന്ന സമയത്തായിരുന്നു മോഷണം. ഇന്നലെ രാത്രിയാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.

അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടക്കൾ വീടിനുള്ളിൽ കടന്നത്. മൂന്നുപേർ മതിൽചാടി വീടിനുള്ളിൽ കടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദ​ഗ്ധരും ഉൾപ്പെടെ സംഭവ സ്ഥലത്ത് പരിശോധന ആംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home