യുഡിഎഫ് കള്ളപ്രചരണങ്ങളെ ചേലക്കരയിലെ ജനം തള്ളിപ്പറഞ്ഞു: കെ രാധാകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:36 AM | 0 min read

ചേലക്കര> യുഡിഎഫിന്റെ എല്ലാ കള്ള പ്രചരണങ്ങളെയും തള്ളിപ്പറഞ്ഞാണ് ചേലക്കരയിലെ ജനങ്ങൾ ഇടുപക്ഷത്തിനൊപ്പം അണിനിരന്നതെന്ന് കെ രാധാക‍‍ൃഷ്ണൻ എംപി. മൂന്നാം തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമെന്നതിന്റെ തെളിവാണ് ചേലക്കരയിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. ഭരണ വിരുദ്ധത പറഞ്ഞുണ്ടാക്കുന്നതല്ലാതെ ജനങ്ങൾക്കിടയിൽ അങ്ങനെയില്ല. ഭരണത്തിന്റെ നേട്ടങ്ങൾ അനുഭവിച്ചവരെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചേലക്കരയിൽ വോട്ടെണ്ണലിന്റെ ആദ്യറൗണ്ടുകളിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് വൻമുന്നേറ്റമാണ്. ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ യു ആർ പ്രദീപ്  10,291 വോട്ടിന് ലീഡ് ചെയ്യുകയാണ്.



deshabhimani section

Related News

0 comments
Sort by

Home