ലീ​ഗ് ആക്രമണം: കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്റെ തലയ്ക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 04:03 PM | 0 min read

കണ്ണൂർ> കണ്ണൂർ കോർപ്പറേഷൻ  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാഗേഷിനെ മുസ്ലീം ലീ​ഗ് പ്രവർത്തകർ ആക്രമിച്ചു. ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് രാഗേഷിനെ ആക്രമിച്ചത്.

വെള്ളി പകൽ 12 നാണ് സംഭവം. പടന്നപ്പാലത്ത് തോട് മൂടിയ വിഷയവുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് പി കെ രാഗേഷും ലീഗ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. തർക്കം മുർച്ഛിച്ചപ്പോൾ രാഗേഷിനെ ലീഗുകാർ ആക്രമിക്കുകയായിരുന്നെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്ക് പരിക്കേറ്റ പി കെ രാഗേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home