Deshabhimani

ബ്രൗൺ ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 10:28 PM | 0 min read

പത്തനംതിട്ട > 700 മില്ലിഗ്രാം ബ്രൗൺഷുഗറും 15 ഗ്രാം കഞ്ചാവും ബ്രൗൺ ഷുഗറുമായി അതിഥിത്തൊഴിലാളി എക്സൈസിന്റെ പിടിയിൽ.  അസം സ്വദേശി ചെയ്ബുർ റഹ്മാൻ(32) പിടിയിലായത്.  ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട്  തിരുവല്ല ബസ്‌ സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ എക്സൈസ്‌ പരിശോധനയുടെ ഭാ​ഗമായാണ്‌ അറസ്‌റ്റ്‌. 

ചെയ്ബുർ റഹ്മാൻ തിരുവല്ല ഭാഗത്ത് ജോലി ചെയ്ത് വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോയി അവിടെനിന്നും   മയക്കുമരുന്നുമായി  ട്രെയിനില്‍  തിരുവല്ലയിലെത്തി.  ബസ്സിൽ കയറാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്പിടിയിലായത്. പ്രതിയെ തിരുവല്ല കോടതിയില്‍ ഹാജരാക്കി.



deshabhimani section

Related News

0 comments
Sort by

Home