യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ്‌ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 07:22 PM | 0 min read

മൂവാറ്റുപുഴ> യുവതിയെ കുത്തികൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് പിടികൂടി. തൊടുപുഴ  മുതലക്കോടം ഇടവെട്ടി കൊതകുത്തി പാണവേലിൽ വീട്ടിൽ മനോജ്‌ കുഞ്ഞപ്പനെ(47)യാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. കടാതി അമ്പലംപടിയിൽ തിങ്കൾ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ ഭാര്യ സ്മിത(42) യെ കത്തികൊണ്ട് നെഞ്ചിലും കാലിലും കുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഗുരുതര പരിക്കേറ്റ സ്മിതയെ പരിസരവാസികൾ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വന്തം സ്കൂട്ടറിൽ ഒളിവിൽ പോയ മനോജിനെ പൊലീസ് ചൊവ്വ രാവിലെ പിടികൂടി. ഭാര്യയെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനും 2021 ൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഡിവൈഎസ്‌പി വി ടി ഷാജന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ എസ് ജയകൃഷ്ണൻ, എസ്ഐമാരായ വിഷ്ണു രാജു, എം വി ദിലീപ്കുമാർ, പി സി ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സിവിൽ ഓഫീസർമാരായ ബിബിൽ മോഹൻ, രഞ്ജിത് രാജൻ എന്നിവരുണ്ടായിരുന്നു.

കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കൂലിപ്പണിക്കാരനായ മനോജ് ഭാര്യയും കുട്ടികളുമായി അമ്പലംപടിയിൽ സ്മിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home