പാലക്കാട്‌ നഗരസഭയിലെ മുൻ കൗൺസിലറും കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മിനൊപ്പം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 11:10 PM | 0 min read


പാലക്കാട്‌
പാലക്കാട്‌ നഗരസഭയിലെ കോൺഗ്രസ്‌ മുൻ കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന പുത്തൂർ ഭാസ്‌കരൻ (ഭാസി) പാർടിവിട്ട്‌ സിപിഎം എമ്മിനൊപ്പം. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോൺഗ്രസ്‌വിടുന്ന പത്താമത്തെ നേതാവാണ്‌ ഇദ്ദേഹം. സ്ഥാനാർഥിയെ കെട്ടിയിറക്കിയതിൽ പ്രതിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിനാലുമാണ്‌ കോൺഗ്രസ്‌ വിടുന്നതെന്ന്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ മുൻ സെക്രട്ടറി കൂടിയായ ഭാസ്‌കരൻ പറഞ്ഞു. താൻ ബിജെപിയാണെന്ന്‌ 2020ൽ കോൺഗ്രസുകാർ പ്രചരിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്ത്‌ കുറച്ചുകാലം രാഷ്ട്രീയത്തിൽനിന്ന്‌ വിട്ടുനിന്നു. ഇനി കോൺഗ്രസിൽ നിൽക്കേണ്ടെന്ന്‌ തോന്നി.

2000 മുതൽ പാലക്കാട്‌ നഗരസഭയിൽ ബിജെപിയും കോൺഗ്രസും ചേർന്നാണ്‌ ഭരിക്കുന്നത്‌. അഴിമതിയുടെ കാര്യത്തിൽ ഇവർ ഒറ്റക്കെട്ടാണ്‌. എതിർത്താൽ സ്ഥാനമാനങ്ങളിൽനിന്ന്‌ ഒഴിവാക്കും. ഇപ്പോഴും സംയുക്ത കക്ഷികളായാണ്‌ കോൺഗ്രസും ബിജെപിയും മുന്നോട്ടുപോകുന്നത്‌. അവിശുദ്ധകൂട്ടുകെട്ടിന്‌ നേതൃത്വം നൽകുന്നവർ എല്ലാത്തവണയും നഗരസഭയിലുണ്ടാകും.  കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയതാണ്‌. നേതൃത്വം ഇടപെട്ടതിനെ തുടർന്ന്‌ പിന്നീട്‌ പിന്മാറി. എന്നിട്ടും തന്നോട്‌ നീതി കാണിച്ചില്ല–- ഭാസ്‌കരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home