Deshabhimani

ലീഗിന്റേത്‌ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: സജി ചെറിയാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 08:18 PM | 0 min read

ആലപ്പുഴ> ആർഎസ്‌എസിനെയും ബിജെപിയെയും പോലെ വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കുന്ന മുസ്‌ലിം ലീഗിന്റെ നിലപാട്‌ തിരുത്താൻ നേതൃത്വം തയ്യാറാകണമെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള ചില തീവ്ര വലതുപക്ഷ സംഘടനകളുമായി ലീഗ്‌ കൈകോർക്കുന്നു. ഇത്‌ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ്‌. മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ തങ്ങളുടെ അറിവില്ലാതെ ഇങ്ങനെയൊരു തിരക്കഥയുണ്ടാകില്ല. മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവർക്കും പാണക്കാട്‌ തങ്ങളോട്‌ ബഹുമാനമുണ്ട്‌.

എന്നാൽ  തീവ്ര വലതുപക്ഷ, വർഗീയ നിലപാടിലേക്ക്‌ നേതൃത്വം മാറുന്നതിനെയാണ്‌ മുഖ്യമന്ത്രി വിമർശിച്ചത്‌. ഒരുവിഭാഗം നടത്തുന്ന ഇത്തരം ശ്രമത്തെ ലീഗ്‌ പ്രസിഡന്റ്‌ തള്ളിപ്പറഞ്ഞിട്ടില്ല. കോൺഗ്രസിന്‌‌ ഇക്കാര്യത്തിൽ അവസരവാദ സമീപനമാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home