Deshabhimani

സന്ദീപ്‌ വാര്യർ വിഷയം: സുരേന്ദ്രനെതിരെ 
ആയുധമാക്കി എതിർപക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 03:50 AM | 0 min read

പാലക്കാട്‌
സന്ദീപ്‌ വാര്യർ കോൺഗ്രസിലേക്കു പോയതുകൊണ്ട്‌ ഒന്നും സംഭവിക്കാനില്ലെന്ന്‌ പറയുമ്പോഴും ബിജെപിക്കുള്ളിൽ കലാപം ഒടുങ്ങുന്നില്ല. നേരത്തേതന്നെ പുറത്താക്കേണ്ടതായിരുന്നുവെന്നും ഇതുവരെ സംരക്ഷിച്ച്‌ നിർത്തിയത്‌ പ്രസിഡന്റ്‌ കെ സുരേന്ദ്രനാണെന്നുമുള്ള ആരോപണം ശക്തമാക്കുകയാണ്‌ മറുപക്ഷം.


‘സന്ദീപ്‌ വാര്യർ വിഷയം’ ചർച്ച ചെയ്യാൻ ശനി രാത്രി ബിജെപി പാലക്കാട്‌ ഓഫീസിൽ കോർ കമ്മിറ്റിയോഗം ചേർന്നു. പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ എതിർവിഭാഗം രൂക്ഷമായ ആക്രമണമാണ്‌ നടത്തിയതെന്നാണ്‌ വിവരം. സന്ദീപിന്റെ പല അനധികൃത ഇടപാടുകളും പിടിക്കപ്പെട്ടപ്പോൾ സുരേന്ദ്രനായിരുന്നു രക്ഷകൻ. മറ്റുള്ളവരുടെ എതിർപ്പ്‌ ശക്തമായതോടെ ഒരുതവണ സംസ്ഥാന കമ്മിറ്റിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യേണ്ടിവന്നെങ്കിലും അധികം വൈകാതെ തിരിച്ചെടുത്തു. ഞായറാഴ്‌ച വാർത്താസമ്മേളനത്തിൽ ‘സന്ദീപിനെക്കുറിച്ച്‌ ഒന്നും ചോദിക്കരുത്‌’ എന്നായിരുന്നു കെ സുരേന്ദ്രന്റെ അഭ്യർഥന.



deshabhimani section

Related News

0 comments
Sort by

Home