കോൺ​ഗ്രസ് വർ​ഗീയവാദികളെ ചുമക്കുന്നു: എ കെ ഷാനിബ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 08:02 PM | 0 min read

പാലക്കാട്> മതനിരപേക്ഷവാദികളെ അകറ്റി കോൺ​ഗ്രസ് വർഗീയവാദികളെ ചുമക്കുകയാണെന്ന് യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌. തന്നെപോലുള്ളവർ പാർടി വിട്ടപ്പോൾ പ്രാണികളാണെന്ന്‌ ആക്ഷേപിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ് സന്ദീപ്‌ വാര്യരെപോലുള്ള വിഷപ്പാമ്പുകളെ തോളിലിട്ടുന്നത്. ജില്ലാ നേതൃത്വം അറിയാതെ ഷാഫി- സതീശൻ ഗ്രൂപ്പാണ്‌ ഇതിനുപിന്നിൽ പ്രവർത്തിച്ചത്‌. സന്ദീപിനെ കൊണ്ടുവരുന്നതിനുമുമ്പ്‌ പോപ്പുലർ ഫ്രണ്ടുമായി ഷാഫി പറമ്പിൽ ചർച്ചനടത്തിയിരുന്നതായും ഷാനിബ്‌ ആരോപിച്ചു.

ഷാഫി - സതീശൻ കോക്കസിനെതിരെ വാർത്താസമ്മേളനം നടത്തിയപ്പോൾ, അവർക്കെതിരെ പറഞ്ഞത്‌ തിരുത്തിയാൽ ചർച്ചയാകാമെന്നായിരുന്നു സതീശന്റെ നിലപാട്‌. എന്നാൽ രാഹുൽ ഗാന്ധി അടക്കമുള്ള ഗാന്ധി കുടുംബത്തിലെ എല്ലാവരേയും ആക്ഷേപിച്ച സന്ദീപ്‌ വാര്യരെ മുൻ നിലപാടുകൾ ഒന്നും തിരുത്താതെ കോൺഗ്രസിലേക്ക്‌ സ്വാഗതം ചെയ്‌തു.

പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥി ഇൻകംടാക്‌സ്‌ ഫയൽ ചെയ്യുന്നുണ്ടെന്ന്‌ പറഞ്ഞത്‌ പച്ചക്കള്ളമാണ്‌. വിലകൂടിയ കാർ വാങ്ങിയപ്പോൾ അതിനുള്ള വരുമാനം മുടിവെട്ട്‌ കട, വസ്‌ത്രക്കട, മിൽമ ബൂത്ത്‌ എന്നിവയിൽനിന്നായിരുന്നുവെന്നും അതിന്‌ നികുതി കൊടുക്കുന്നുണ്ടെന്നും വാദിച്ചിരുന്നു. എന്നാൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ നികുതി അടച്ച വിവരം കാണാനില്ല. അടിമുടി വ്യാജനായ യുഡിഎഫ്‌ സ്ഥാനാർഥി കള്ളനാണെന്നും ഷാനിബ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home