പാലക്കാട് കൊട്ടിക്കലാശം നാളെ; പരസ്യ പ്രചാരണം വൈകിട്ട്‌ ആറുവരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 06:32 PM | 0 min read

പാലക്കാട്> ഇരുപത്തിയേഴ് ദിനം നീണ്ട  പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണച്ചൂടിന്‌ തിങ്കളാഴ്‌ച കൊട്ടിക്കലാശം. വൈകിട്ട്‌ ആറിന്‌ പരസ്യപ്രചാരണം അവസാനിക്കും.

എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ,  രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാറോഡ്‌ ഷോ നടത്തും. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങൾ അനുധാവനം ചെയ്യും. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ കൊട്ടിക്കലാശത്തിന്‌ തുടക്കം കുറിച്ച്‌ തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ പ്രകടനം സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ 20 ലേക്ക്‌ മാറ്റിയത്‌. പ്രചാരണത്തിന്റെ തുടക്കം മുതൽ ഓരോ വോട്ടർമാരെയും നേരിൽകണ്ട്‌ വോട്ടുറപ്പിച്ച ആത്മവിശ്വാസത്തിലാണ്‌ ഡോ. പി സരിൻ. യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം വൈകിട്ട്‌ നാലിന്‌ മേഴ്‌സി കോളേജള പരിസരത്തുനിന്ന്‌  ആരംഭിച്ച്‌ സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്‌ കലക്ട്ർ ഡോ. എസ്‌ ചിത്ര അറിയിച്ചു. നിശബ്ദ് പ്രചരണം  അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻപാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്‌. ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കരുത്‌. തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (ബൾക്ക്‌ എസ്‌എംഎസ്‌, വോയിസ്‌ മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീതപരിപാടികൾ, നാടകങ്ങൾ, എക്‌സിറ്റ്‌ പോൾ) അനുവദിക്കില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home