കോട്ടയം നല്ലിടയൻ പള്ളി ഗോഡൗണിൽ തീപിടിത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:36 PM | 0 min read

കോട്ടയം > കോട്ടയത്ത് നല്ലിടയൻ പള്ളിയുടെ ഗോഡൗണിൽ തീപിടിത്തം. ഇന്ന് രാത്രി എട്ടരയോടെയാണ്‌ സംഭവം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പള്ളിവളപ്പിലെ ബിഷപ്പ്‌ഹൗസിന്‌ പിൻഭാ​ഗത്തെ ഗോഡൗണിലാണ്‌ തീപിടിത്തം ഉണ്ടായത്‌.

പള്ളിയിലേക്കാവശ്യമായ ഫർണിച്ചറുകൾ നിർമ്മിക്കുന്ന ​ഗോഡൗണിനാണ് തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന തടികൾക്കാണ് തീ പിടിച്ചത്‌. പണിയുടെ ആവശ്യത്തിനായി ധാരാളം തടികൾ സൂഷിച്ചിരുന്നതിനാൽ തീ പെട്ടെന്ന്‌ പടർന്ന് പിടിക്കുകയായിരുന്നു. പള്ളിയിലെ അന്തേവാസികൾ തായണയ്ക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

അഗ്നിശമനസേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ വാഹനം സംഭവസ്ഥലത്തേക്ക്‌ എത്തിക്കാനായില്ല. നീളമേറിയ ഹോസുകൾ എത്തിച്ച്‌ തീ അണക്കുകയായിരുന്നു. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെന്ന്‌ അഗ്നിശമന സേന അറിയിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Home