ശബരിമല തീർഥാടനം: വിർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിന് എത്തിയത് 39185 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 07:49 PM | 0 min read

ശബരിമല > ശബരിമലയിൽ വിർച്വൽ ക്യൂ സംവിധാനം വഴി ഇന്ന് ദർശനത്തിന് എത്തിയത് 39185 പേർ. ഇന്നലെ രാത്രി 12 മണി മുതൽ ഇന്ന് വൈകുന്നേരം 5വരെയുള്ള കണക്കാണിത്. സ്പോട് ബുക്കിങ്ങിലൂടെ 4877 പേരും ദർശനത്തിനെത്തി.

നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത് 30,000 പേരാണ്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വിഐപികൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദർശനത്തിനെത്തിയത്.

തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ശബരിമലയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സുഗമമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേർക്കാണ് വിർച്വൽ ക്യൂ വഴി ഒരു ദിവസം ദർശനം അനുവദിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home