ബംഗാളി നടിയുടെ പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 05:57 PM | 0 min read

കൊച്ചി> ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രമാണിത്.

കോസ്‌റ്റൽ എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് കേസ്‌ അന്വേഷിച്ചത്‌. 2009ൽ പാലേരി മാണിക്യം സിനിമയുടെ ചർച്ചയ്ക്കായി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയശേഷം തനിക്കുനേരെ അതിക്രമം ഉണ്ടായെന്നാണ് നടിയുടെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Home