ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഇന്ന് മുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:54 AM | 0 min read

തിരുവനന്തപുരം > സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നാലാം ലക്കത്തിന് ഇന്ന് കോട്ടയം താഴത്തങ്ങാടിയില്‍ തുടക്കമാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സിബിഎല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷനാകും. ഉച്ചതിരിഞ്ഞ് രണ്ട് മണി മുതലാണ് മത്സരങ്ങള്‍.

ഇക്കുറി ആറ് മത്സരങ്ങളാണ് സിബിഎല്ലിനുണ്ടാകുന്നത്. കൈനകരി (നവംബര്‍ 23), പാണ്ടനാട്-ചെങ്ങന്നൂര്‍ (നവംബര്‍ 30), കരുവാറ്റ (ഡിസംബര്‍ 7), കായംകുളം (ഡിസംബര്‍ 14) ഗ്രാന്‍ഡ് ഫിനാലെ (ഡിസംബര്‍ 21) കൊല്ലം പ്രസിഡന്‍റ് ട്രോഫി എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നല്‍കുന്ന സമ്മാനത്തുക.

എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോസ് കെ മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ടൂറിസം സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍, കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, അഡി. ഡയറക്ടര്‍ (ജനറല്‍) പി വിഷ്ണുരാജ്, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, ത്രിതല പഞ്ചായത്ത്-നഗരസഭ അംഗങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്‍റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.

ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും  ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും.



deshabhimani section

Related News

View More
0 comments
Sort by

Home