സീറ്റ് നിഷേധിച്ചു: ബിജെപിയിൽ വീണ്ടും ആത്മഹത്യാ ശ്രമം

തിരുവനന്തപുരം:ബിജെപിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആത്മഹത്യാ ശ്രമം. നെടുമങ്ങാട് സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നു. മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡിലായിരുന്നു സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്.
പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു.പിന്നീട് നേതൃത്വം ഇടപെട്ട് സ്ഥാനാർഥിത്വം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ്








0 comments