കൽപാത്തി ദേവരഥ സംഗമം ഇന്ന്

retholsavam
വെബ് ഡെസ്ക്

Published on Nov 16, 2025, 08:11 AM | 1 min read

പാലക്കാട്(കൽപ്പാത്തി) കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണ് പ്രദക്ഷിണ വഴികളിലുള്ളത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപാത്തി ദേവരഥ സംഗമമാകും.


നിരവധി ഭക്തജനങ്ങൾ രഥോത്സവത്തിൽ പങ്കെടുക്കാനായി ഇന്ന് എത്തിച്ചേരും . പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ ഇന്നു രാവിലെ രഥാരോഹണം നടക്കും. ഇന്നലെയും നൂറുകണക്കിനുപേരാണ് കൽപാത്തിയിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home