കോംഗോ ഭീകരാക്രമണത്തിൽ 17 മരണം: മുലയൂട്ടുന്ന സ്ത്രീകളെ അടക്കം ക്രൂരമായി കൊലപ്പെടുത്തി

congo 4
വെബ് ഡെസ്ക്

Published on Nov 16, 2025, 09:35 AM | 1 min read

കിൻഷാസ: കോംഗോയിലെ ആശുപത്രിയില്ലുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരിയായ കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു.


വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്) ഭീകരാക്രമണം നടത്തിയത്.ഓഗസ്റ്റില്‍ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയില്‍ ഇതുരി പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്.


ആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി നേതാവ് സാമുവല്‍ കാകുലേ കഘേനി പറഞ്ഞു. എന്നാല്‍ ഈ ഗ്രാമങ്ങളിലെ അപകടം എത്രത്തോളമാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home