ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷ; വിജയം നേടിയെടുത്ത് ഇന്ദ്രൻസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 05:05 PM | 0 min read

തിരുവനന്തപുരം > സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷയിൽ വിജയം നേടിയെടുത്ത് നടൻ ഇന്ദ്രൻസ്. നടനൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയ 1483 പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ച് ആ​ഗസ്ത് 24നാണ് ഇന്ദ്രൻസ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ ഇന്ദ്രൻസിനൊപ്പം 151 പേർ പരീക്ഷയെഴുതി. രണ്ടു ദിവസമായി ആറ് വിഷയത്തിലായിരുന്നു പരീക്ഷ.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാലാംക്ലാസിലാണ് ഇന്ദ്രൻസ് പഠനം അവസാനിപ്പിച്ചത്. തുടർന്ന് തയ്യൽ ജോലി ആരംഭിക്കുകയും പിന്നീട് സിനിമയിലെത്തുകയുമായിരുന്നു. ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ചശേഷം പത്താംതരം തുല്യതയും എഴുതാൻ ആഗ്രഹമുണ്ടെന്ന്‌ ഇന്ദ്രൻസ്‌ നേരത്തെ പറഞ്ഞിരുന്നു.



 



deshabhimani section

Related News

View More
0 comments
Sort by

Home