ഇരട്ട വോട്ടിൽ 
ബിജെപിയെ രക്ഷിക്കാൻ സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 01:14 AM | 0 min read


പാലക്കാട്‌
പട്ടാമ്പി ആമയൂർത്തൊടി 79–-ാം ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസിന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പാലക്കാട്‌ മണ്ഡലത്തിൽ  സുൽത്താൻപേട്ട 73 –-ാം ബൂത്തിൽ ക്രമനമ്പർ 431 ആയി ഇരട്ട വോട്ട്‌. തട്ടിപ്പ്‌ പുറത്തുവന്നപ്പോൾ ബിജെപിയെ സംരക്ഷിക്കാൻ ഓടിയെത്തിയത്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

മണ്ഡലത്തിനു പുറത്തുനിന്ന്‌ ബിജെപി നേതാക്കളടക്കം പാലക്കാട്‌ മണ്ഡലത്തിൽ പേര്‌ ചേർത്തെന്ന്‌ വോട്ടർപട്ടിക നിരത്തി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബുവാണ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌. ഇക്കാര്യം നിഷേധിക്കാൻ ബിജെപി  ജില്ലാ പ്രസിഡന്റോ ജില്ലാ കമ്മിറ്റിയോ രംഗത്തുവന്നില്ല. എന്നാൽ അൽപ്പസമയത്തിനുശേഷം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പാലക്കാട്ട്‌ വാർത്താസമ്മേളനം നടത്തി ബിജെപിയെ പ്രതിരോധിക്കുകയായിരുന്നു.
എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന്റേയും ഇരട്ടവോട്ടാണ്‌ എന്നായിരുന്നു ആരോപണം. കഴിഞ്ഞ ആറുവർഷമായി സരിന്റെ ഭാര്യ സൗമ്യയ്‌ക്ക്‌പാലക്കാട്‌ നഗരത്തിൽ വീടുണ്ടെന്ന വസ്തുത സതീശൻ മറച്ചുവച്ചു. ഇത്‌ ബിജെപിയെ പ്രതിരോധിക്കാനാണെന്ന്‌ വ്യക്തമാണെന്ന്‌ പാലക്കാട്ടെ വോട്ടർമാർ ആരോപിച്ചു.



deshabhimani section

Related News

0 comments
Sort by

Home