രാസവളങ്ങൾ കിട്ടാനില്ല; 
കർഷകർ പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 10:33 AM | 0 min read

കോഴിക്കോട്‌
കൃഷിക്കാവശ്യമായ രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ യഥാസമയം വളപ്രയോഗം നടത്താനാകാതെ കർഷകർ വലയുന്നു. രാസവളങ്ങളും മറ്റും ആവശ്യത്തിന്‌ ലഭിക്കാതായിട്ട്‌ മാസങ്ങളായി. കേന്ദ്ര രാസവസ്‌തു, രാസവളം മന്ത്രാലയത്തിൽനിന്ന്‌ സംസ്ഥാനത്തേക്കുള്ള വാർഷിക വളം അലോട്ട്‌മെന്റ്‌ കുറഞ്ഞതും വിദേശത്ത്‌ നിന്ന്‌  ഇറക്കുമതി ചെയ്യാത്തതുമാണ്‌ ക്ഷാമം രൂക്ഷമാകാൻ ഇടയാക്കിയത്‌.

  ഏതാണ്ട്‌ എല്ലാതരം വിളകളിലും വളപ്രയോഗം നടത്താൻ അനുയോജ്യമായ സമയമാണിപ്പോൾ. ഫാക്ടംഫോസ്‌, യൂറിയ, പൊട്ടാഷ്‌ എന്നിവയ്‌ക്കാണ്‌ ക്ഷാമമേറെ. കോംപ്ലക്സ്‌ വളങ്ങളായ 15–-15–-15, 16–-16–-16 എന്നിവ കിട്ടാനേയില്ല.  റബറിനും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിത്‌. നാണ്യവിളകൾ, പഴം, പച്ചക്കറി, നെല്ല്‌ തുടങ്ങിയവക്ക്‌ സമയത്ത്‌ വളപ്രയോഗം നടത്തിയില്ലെങ്കിൽ ഉൽപ്പാദനം കുത്തനെ ഇടിയും.

വാഴയ്‌ക്ക്‌ ഏതാണ്ടെല്ലാ മാസവും അല്ലെങ്കിൽ രണ്ടുമാസത്തിൽ ഒരിക്കലെങ്കിലും വളപ്രയോഗം നടത്തേണ്ടതുണ്ട്‌. ഫാക്ടംഫോസ്‌ ഒരുചാക്കിന്‌ 1225 രൂപയും സ്‌പിക്കിന്‌ 1250 രൂപയും യൂറിയക്ക്‌ 265 രൂപയും പൊട്ടാഷിന്‌ 1550 രൂപയുമാണ്‌ വില. മാസങ്ങൾക്കുമുമ്പ്‌ വൻ തുക നൽകി ബുക്ക്‌ ചെയ്‌തിട്ടും വളങ്ങൾ ലഭിക്കുന്നില്ലെന്ന്‌ വിതരണക്കാർ പറയുന്നു.   വളങ്ങളുടെ ദൗർലഭ്യം കാരണം വില വർധിക്കുമോ എ ന്ന ആശങ്കയുമുണ്ട്‌.   

പോയിന്റ്‌ ഓഫ്‌ സെയിൽ യ ന്ത്രം ഉപയോഗിക്കാതെയുള്ള വളം വിൽപ്പനയെ തുടർന്നാണ്‌ സംസ്ഥാനത്ത്‌ അലോട്ട്‌മെന്റ്‌ കുറഞ്ഞത്‌. വിൽപ്പന ഇ പോസ്‌ വഴിയാക്കിയിട്ടും ഒരുവിഭാഗം വിപണനകേന്ദ്രങ്ങൾ ഇത്‌ ഉപയോഗിച്ചിരുന്നില്ല. തുടർന്ന്‌ കേന്ദ്രസർക്കാരിന്റെ കൈവശമുള്ള പിഒഎസ്‌ രേഖകൾ പ്രകാരം സംസ്ഥാനത്ത്‌ വൻതോതിൽ വളം കെട്ടിക്കിടക്കുന്നുവെന്ന തെറ്റായ പ്രചാരണമുണ്ടായി. യഥാർഥത്തിൽ ഈ വളം പൂർണമായും വിറ്റഴിച്ചതാണ്‌.

ഇപ്പോൾ ഭൂരിഭാഗം വ്യാപാരികളും പിഒഎസ്‌ വഴിയാണ്‌ വിൽപ്പന നടത്തുന്നതെങ്കിലും പഴയ കുറവ്‌ തുടരുന്നതാണ്‌ പ്രതിസന്ധി വർധിപ്പിച്ചത്‌. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്‌ അനുകൂലമായ ഇടപെടൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. 



deshabhimani section

Related News

View More
0 comments
Sort by

Home