എരുമേലിയിൽ പാർക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 09:33 PM | 0 min read

പത്തനംതിട്ട > ഭവന നിർമ്മാണ ബോർഡിന്റെ എരുമേലി ഡിവോഷണൽ ഹബ്ബ് വാഹന പാർക്കിംഗ് സംവിധാനം നാളെ വൈകുന്നേരം 5 മണിക്ക് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആന്റോ ആന്റണി എംപിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും മുഖ്യാതിഥികളാവും.

ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി വി ബാലൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി എന്നിവർ പങ്കെടുക്കും. ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ചെറിയമ്പലത്തിന് സമീപത്തായുള്ള ഭവന നിർമാണ ബോർഡിന്റെ സ്ഥലത്താണ് വാഹന പാർക്കിന് സംവിധാനം. എരുമേലിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിവോഷണൽ ഹബ് സജ്ജീകരിക്കുന്നതിനുള്ള ആദ്യഘട്ടമായാണ് മിതമായ നിരക്കിലുള്ള പാർക്കിംഗ് സംവിധാനം.

മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എരുമേലി ഡിവോഷണൽ ഹബ്ബിന്റെ രണ്ടാം ഘട്ടത്തിൽ ഭക്ഷണശാല, റിഫ്രഷ്‌മെന്റ് സെന്റർ കഫെറ്റീരിയ എന്നിവയും, മൂന്നാം ഘട്ടത്തിൽ ഗസ്റ്റ് ഹൗസ്, ഡോർമെറ്ററി സൗകര്യങ്ങൾ എന്നിവയും സജ്ജീകരിക്കുമെന്ന് ഭവന നിർമാണ ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home