വാറന്റി കാലയളവില്‍ ടിവി റിപ്പയര്‍ ചെയ്ത് നല്‍കിയില്ല; നിര്‍മാതാക്കള്‍ക്ക് 'പണികിട്ടി'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 08:36 PM | 0 min read

കൊച്ചി > വാറന്റി കാലയളവിൽ ടിവി പ്രവർത്തനരഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ ടിവി നിർമ്മാതാക്കളോട് 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്നാണ് ഉത്തരവിട്ടത്. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.

എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാർ എൻ എ, സാംസങ് ഇന്ത്യ ലിമിറ്റഡ്നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 15,200 രൂപ നൽകിയാണ് പരാതിക്കാരൻ എൽ ഇ ഡി ടിവി വാങ്ങിയത്. മൂന്നുവർഷത്തിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് എതിർകക്ഷിയെ സമീപിച്ചത്. എന്നാൽ വാറന്റി കാലയളവിനുള്ളിൽ ടിവി തകരാർ ആയിട്ടും റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു.

തുടർന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്. മൂന്നുവർഷത്തെ വാറന്റി കാലയളവിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായിട്ടും അത് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.
 



deshabhimani section

Related News

View More
0 comments
Sort by

Home