സീപ്ലെയിൻ വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ കരുത്തേകും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 04:51 PM | 0 min read

തിരുവനന്തപുരം > സീപ്ലെയിൻ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കുന്നതോടെ കേരളത്തിലെ വിവിധ വിനോദ സഞ്ചാര പ്രദേശങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ശൃംഖലയ്‌ക്ക്‌ തുടക്കമാകുമെന്നും മുഖ്യമന്ത്രി ഫേസ്‍ബുക്ക് കുറിപ്പിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജണൽ കണക്ടിവിറ്റി സ്‌കീമിലുൾപ്പെടുന്ന പദ്ധതിയാണിത്. നമ്മുടെ നാലു വിമാനത്താവളങ്ങളെ പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള വാട്ടർ ഡ്രോമുകളുമായി ബന്ധിപ്പിക്കുന്നതോടെ ഈ ശൃംഖല വലിയ വിനോദ സഞ്ചാര സാധ്യതകൾക്ക് വഴി തുറക്കും. ഇത്തരം അത്യാധുനിക സഞ്ചാര മാർഗങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുകയും പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇതുവഴി കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ സുപ്രധാന ഏടായി ഇന്നാരംഭിച്ച സീപ്ലെയിൻ സർവീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home