തെന്മലയിൽ യുവാവിനു നേരെ സദാചാര ​ഗുണ്ടായിസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 11:30 AM | 0 min read

കൊല്ലം > കൊല്ലം തെന്മലയിൽ യുവാവിനു നേരെ സദാചാര ​ഗുണ്ടായിസം. സ്ത്രീസുഹൃത്തിന്റെ വീട്ടിൽ നിന്ന് യുവാവിനെ വിളിച്ചിറക്കി നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. തെന്മല ഇടമണ്ണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്.

സംഭവത്തിൽ തെന്മല പൊലീസ് കേസെടുത്തു. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവിരോധമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ നിഷാദ് ഉണ്ടെന്നറിഞ്ഞ നാൽവർ സംഘം കരുതിക്കൂട്ടി അവിടേക്ക് എത്തുകയായിരുന്നു. നിഷാദിന്റെ വസ്ത്രം ബലമായി അഴിച്ചുമാറ്റി മർദിച്ചു. തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് പ്രതികൾ തന്നെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. വാൾ ഉപയോഗിച്ച് നിഷാദിനെ വെട്ടാനും പ്രതികൾ ശ്രമിച്ചു.



deshabhimani section

Related News

0 comments
Sort by

Home