റെയിൽവേ ട്രാക്കിൽ വിള്ളൽ: കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 02:38 PM | 0 min read

കോട്ടയം > കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു. അടിച്ചിറ പാറോലിക്കൽ ട്രാക്കിലെ വിള്ളലിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയോടുന്നത്. വെൽഡിങ് തകരാറ് മൂലമുള്ള വിള്ളൽ താത്കാലികമായി പരിഹരിച്ചുവെന്ന് റെയിൽവേ അറിയിച്ചു.

കോട്ടയത്തും ഏറ്റുമാനൂരിനുമിടയിൽ എല്ലാ ട്രെയിനുകളും വേ​ഗം കുറച്ചാകും ഓടുക. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം - എറണാകുളം മെമു  ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home