മേപ്പാടിയിലെ പുഴുവരിച്ച അരി: മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 05:41 PM | 0 min read

തിരുവനന്തപുരം> മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക്‌ യുഡിഎഫ്‌ ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും മറ്റുഭക്ഷ്യവസ്‌തുക്കളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്‌ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.  

ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ  ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി  റിപ്പോർട്ട് സമർപ്പിക്കാൻ  മുഖ്യമന്ത്രി നിർദേശിച്ചു.




 



deshabhimani section

Related News

0 comments
Sort by

Home