ബിജെപിയുടെ പ്രചാരണത്തിനില്ലെന്നാവര്‍ത്തിച്ച് സന്ദീപ് വാര്യര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 02:47 AM | 0 min read


തൃശൂർ
പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവർത്തിച്ച് സന്ദീപ് വാര്യർ. വിട്ടുനിൽക്കുമ്പോൾ നേതൃത്വത്തിൽനിന്ന് ക്രിയാത്മക നിർദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടത്. ആത്മാഭിമാനത്തിന് മുറിവുപറ്റി നിൽക്കുന്ന ഒരാളോട്   പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home