Deshabhimani

യുഡിഎഫ്‌ പഞ്ചായത്ത്‌ ദുരിതബാധിതർക്ക് 
നൽകിയത്‌ പുഴുവരിച്ച അരി ; ഭക്ഷ്യമന്ത്രി കലക്ടറോട്‌ റിപ്പോർട്ട്‌ തേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:40 PM | 0 min read


കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതർക്ക്‌  മേപ്പാടി പഞ്ചായത്ത്‌ നൽകിയത്‌ പുഴുവരിച്ച അരിയും  ഭക്ഷ്യവസ്‌തുക്കളും. യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്താണ്‌ രണ്ടുദിവസങ്ങളിലായി  പുഴുവും ചെള്ളും നുരയ്‌ക്കുന്ന ഭക്ഷ്യവസ്‌തുക്കൾ  വിതരണംചെയ്‌തത്‌.  ദുരിതബാധിതരും ഡിവൈഎഫ്‌ഐ പ്രവർത്തകരും പഞ്ചായത്ത്‌ ഓഫീസിൽ പ്രതിഷേധിച്ചു.  റവന്യു വകുപ്പ്‌ വിതരണം ചെയ്യാൻ ഏൽപ്പിച്ച സാധനങ്ങളാണെന്നായിരുന്നു ആദ്യം പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ റവന്യു വകുപ്പ്‌  നൽകിയവയല്ലെന്ന്‌  വ്യക്തമായതോടെ  തെറ്റുപറ്റിയതായി  പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി  സമ്മതിച്ചു.ഗോഡൗണിൽ അരി, മെെദ, റവ, അവിൽ തുടങ്ങിയവ പുഴുവരിച്ച് ഉപയോഗ ശൂന്യമായതായി കണ്ടെത്തി.

   സാധനങ്ങൾ പലതും കാലാവധി കഴിഞ്ഞതാണ്‌. വസ്ത്രങ്ങൾ ഉപയോഗശൂന്യമാണ്‌. റവന്യു അധികൃതർ  സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വയനാട്‌ കലക്ടറോട്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ റിപ്പോർട്ട്‌ തേടി.



deshabhimani section

Related News

0 comments
Sort by

Home