ദുരിത ബാധിതർക്ക് പഞ്ചായത്ത് നൽകിയത് പുഴുവരിച്ച അരി; മേപ്പാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 12:25 PM | 0 min read

വയനാട്> ചൂരൽമല ദുരന്ത ബാധിതർക്ക്‌ യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച അരി. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം നടത്തിയത്.

അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. അതേസമയം വിഷയത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പ്രതികിരിച്ചു.



deshabhimani section

Related News

0 comments
Sort by

Home