ബിജെപി തോറ്റാൽ പഴിചാരാൻ ശ്രമം: സന്ദീപ്‌ വാര്യർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 02:22 AM | 0 min read


മണ്ണാർക്കാട്
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ പരാജയപ്പെട്ടാൽ കാരണം താനാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്‌ ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.

‘‘അച്ചടക്കനടപടി എന്നുപറഞ്ഞ് ഭയപ്പെടുത്തേണ്ട. എന്നെ അപമാനിച്ച പാലക്കാട്ടെ നേതാക്കൾക്കെതിരെയാണ് അച്ചടക്കനടപടി എടുക്കേണ്ടത്‌. അവരാണ് അച്ചടക്കലംഘനം നടത്തി
യത്.

പ്രശ്നപരിഹാരത്തിനായി പ്രകാശ് ജാവ്‌ദേക്കർ  സംസാരിച്ചുവെന്നത്‌ തെറ്റാണ്‌. നേതാവായശേഷം വേണമെങ്കിൽ പാർടിയിൽനിന്ന് പൊയ്‌ക്കോട്ടെയെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പറയുന്നതിൽ എന്ത് ഔചിത്യമാണുള്ളത്. എടുത്ത തീരുമാനത്തിൽ മാറ്റം വന്നിട്ടില്ല’’–-സന്ദീപ്‌ മണ്ണാർക്കാട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home