ട്രെയിനുകൾക്ക് ബോംബ് ഭീഷണി; മദ്യലഹരിയിലെന്ന് സംശയം

തിരുവനന്തപുരം > സംസ്ഥാനത്തെ 3 ട്രെയിനുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബുണ്ടെന്നായിരുന്നു ഭീഷണി.
ബോംബ് ഭീഷണിയെ തുടർന്ന് തിരുവല്ലയിൽ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തി പരിശോധന നടത്തിയിരുന്നു. പത്തനം തിട്ട സ്വദേശിയാണ് ഭീഷണി മുഴക്കിയതെന്നാണ് വിവരം. മദ്യലഹരിയിലാണ് ഭീഷണിയെന്നാണ് കരുതുന്നത്.
Related News

0 comments