അസ്വാരസ്യം പുകയുന്നു ; ബിജെപി വിടാൻ കൂടുതൽപേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 12:14 AM | 0 min read


പാലക്കാട്‌
പാലക്കാട്‌ നിയമസഭാമണ്ഡലം സ്ഥാനാർഥി സി കൃഷ്‌ണകുമാറിന്റെയും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും ‘അപ്രമാദിത്വ’ത്തിലും അവഗണനയിലും പ്രതിഷേധിച്ച്‌ കൂടുതൽ പ്രവർത്തകർ ബിജെപി വിടാൻ ഒരുങ്ങുന്നു. സന്ദീപ്‌ വാര്യരെ പുറത്താക്കിയാൽ നിരവധിപേർ ബിജെപി ബന്ധം ഉപേക്ഷിക്കും.
ആത്മാഭിമാനമുള്ളവർക്ക്‌ ബിജെപിയിൽ നിൽക്കാനാകില്ലെന്ന പൊതുവികാരം ജില്ലയിലാകെ അലയടിക്കുന്നുണ്ട്‌. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പിലും ഒരാൾതന്നെ സ്ഥാനാർഥിയാകുന്നതിലുള്ള  അസഹിഷ്‌ണുതയും പുകയുന്നു. ബിജെപിയിൽ വേറെ ആളില്ലേ എന്നാണ്‌ പ്രവർത്തകരുടെ ചോദ്യം. ശോഭ സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്ന ദേശീയനേതാവ്‌ ഉൾപ്പെടെയുള്ളവർ അമർഷത്തിലാണ്‌.

സി കൃഷ്‌ണകുമാറും ഭാര്യ മിനിയുംകൂടിയാണ്‌ പാലക്കാട്‌ നഗരസഭ ഭരിക്കുന്നതെന്ന ആക്ഷേപത്തിന്‌ പിന്നാലെയാണ്‌ സംഘടനയിൽക്കൂടി ഇവർ പിടിമുറുക്കുന്നത്‌. കൃഷ്‌ണകുമാർ കൗൺസിലർസ്ഥാനം ഒഴിഞ്ഞപ്പോൾ ഭാര്യ കൗൺസിലറായി. പരിചയസമ്പന്നർ നിരവധിയുണ്ടായിട്ടും ആദ്യമായി കൗൺസിലറായ മിനിയെ സ്ഥിരംസമിതി അധ്യക്ഷയുമാക്കി. ഇതിനെതിരെ ബിജെപിക്കുള്ളിൽ അമർഷം അടങ്ങുംമുമ്പാണ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ സംസ്ഥാന നേതാവായ സന്ദീപ്‌ വാര്യർക്ക്‌ ഇരിപ്പിടം കൊടുക്കാതെ മിനിയെ ഇരുത്തിയത്‌. പ്രോട്ടോകോൾ പ്രകാരം ഭാര്യയാണ്‌ വലുതെന്നായിരുന്നു കൃഷ്‌ണകുമാറിന്റെ വിശദീകരണം.



deshabhimani section

Related News

0 comments
Sort by

Home