അപവാദപ്രചരണം നടത്തിയെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെതിരായ കേസ് റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 07:53 PM | 0 min read

കൊച്ചി > ചലച്ചിത്ര താരം മഞ്ജു വാര്യരുടെപരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് കോടതി റദ്ദാക്കിയത്. 2019 ഒക്ടോബർ 23നാണ് എഫ്ഐആർ  രജിസ്റ്റർ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയെന്നായിരുന്നു മഞ്ജു നൽകിയ പരാതി.

ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലാണ് പരാതി. ഡിജിപിക്ക് ആയിരുന്നു പരാതി നല്‍കിയത്. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ റദ്ദാക്കി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നാലു വർഷമായി മഞ്ജു വാര്യർ നിലപാടറിയിച്ചിരുന്നില്ല.

 



deshabhimani section

Related News

View More
0 comments
Sort by

Home