‘പണി’യായി സിനിമ റിവ്യൂ ; നിയമ നടപടിയെന്ന്‌ ജോജു ജോർജ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:14 AM | 0 min read


കൊച്ചി
തന്റെ സിനിമയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ മോശം റിവ്യൂ എഴുതി വ്യാപകമായി പ്രചരിപ്പിച്ചയാൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന്‌ നടനും സംവിധായകനുമായ ജോജു ജോർജ്‌. ജോജു സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂവിനെ തുടർന്നുണ്ടായ വിവാദങ്ങളോട്‌ സമൂഹമാധ്യമത്തിലൂടെയാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.

എച്ച്‌ എസ്‌ ആദർശ്‌ എന്നയാൾ ഫെയ്‌സ്‌ബുക്കിൽ എഴുതിയ റിവ്യൂ ആണ്‌ വിവാദമായത്‌. സിനിമയിലെ ചില രംഗങ്ങൾ എടുത്തുപറഞ്ഞ്‌, അവ പ്രേക്ഷകന് അരോചകമായെന്നായിരുന്നു വിമർശം. ഇതേക്കുറിച്ച്‌ ജോജു ഫോണിൽ ആദർശുമായി സംസാരിച്ചു. ഇതിന്റെ ശബ്‌ദരേഖ പുറത്തുവന്നതോടെ വിവാദം കൊഴുത്തു.
ഫോണിലൂടെ ജോജു ഭീഷണിപ്പെടുത്തിയെന്ന്‌ ആദർശ്‌ പരാതിപ്പെട്ടു. തുടർന്നാണ്‌ ജോജു സമൂഹമാധ്യമത്തിൽ വീഡിയോസന്ദേശമിട്ടത്‌.

സിനിമയെ വിമർശിക്കുന്നതിനോട്‌ എതിർപ്പില്ലെന്നും നിക്ഷിപ്ത താൽപ്പര്യത്തോടെയുള്ള വിമർശത്തെയാണ്‌ ചോദ്യംചെയ്തതെന്നും സന്ദേശത്തിൽ പറഞ്ഞു. സിനിമയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ റിവ്യൂ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സിനിമ കാണരുതെന്ന്‌ പലർക്കും സന്ദേശമയച്ചു. അതിനെല്ലാം തെളിവുണ്ടെന്നും ജോജു ജോർജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home