വി ശിവദാസന്‌ യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധം: ഡിവൈഎഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 12:31 PM | 0 min read

തിരുവനന്തപുരം> വെനസ്വേല പാർലമെന്റ്‌ കരാക്കസിൽ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ വി ശിവദാസൻ എംപിക്ക്‌ യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ മുന്നോറോളം എംപിമാർക്കാണ് വെനസ്വേല സർക്കാർ നടത്തുന്ന പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയും വെനസ്വേലയും ചേരിചേരാ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം തുടർന്നു വരുന്നതും നിരവധി അന്താരാഷ്ട്ര ഫ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്.

ഇന്ത്യയിലെ പാർലമെൻ്റ് അംഗമായ വി ശിവദാസന് വെനസ്വേലയിലെ ഈ പരിപാടിയിൽ പങ്കെടുത്ത് ഇന്ത്യയുടെ ശബ്ദമായി മാറാനും, പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രാതിനിത്യം ഉറപ്പു വരുത്താനും ഉള്ള അവസരം നിഷേധിച്ചത് കേന്ദ്ര സർക്കാരിൻ്റെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്.

ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗീയ- ഫാസിസ്റ്റ് സ്വഭാവം ഇത്തരം അന്താരാഷ്ട്ര വേദികളിൽ തുറന്നു കാട്ടപ്പെടുമോ എന്ന ഭയമാണ് നരേന്ദ്രമോദി സർക്കാറിനുള്ളത്. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home