സ്‌കൂൾ ശാസ്‌ത്രോത്സവം
15 മുതൽ ; മത്സരം 5 വേദിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 01:09 AM | 0 min read


ആലപ്പുഴ
ആലപ്പുഴ പട്ടണത്തിലെ വിവിധ സ്‌കൂളുകളിലായി 15 മുതൽ 18 വരെ നീളുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റ  മത്സരക്രമീകരണങ്ങളായി. ശാസ്‌ത്രമേള ലിയോതേർട്ടീന്ത് എച്ച്‌എസ്‌എസിലും ഗണിതശാസ്‌ത്രം ലജനത്ത് എച്ച്‌എസ്‌എസിലും സാമൂഹ്യശാസ്‌ത്രം, ഐടി മേളകൾ സെന്റ്‌ ജോസഫ്സ് എച്ച്‌എസ്‌എസിലുമാണ്‌. പ്രവൃത്തിപരിചയമേള എസ്ഡിവി സ്‌കൂളിലും വൊക്കേഷണൽ എക്‌സ്‌പോയും കരിയർ ഫെസ്‌റ്റും എന്റർടെയിൻമെന്റും അറവുകാട് എച്ച്‌എസ്‌എസിലും ഒരുക്കും.

15ന്‌ രാവിലെ 10ന് സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ലിയോതേർട്ടീന്തിൽ പകൽ രണ്ടിന്‌ എച്ച്‌എസ്‌ സയൻസ്‌ ക്വിസ്‌ ആരംഭിക്കും. ലജ്‌നത്തിൽ പകൽ രണ്ടിന്‌ എച്ച്‌എസ്‌ വിഭാഗം ക്വിസ്‌. സെന്റ്‌ ജോസഫ്‌സിൽ പകൽ 1.30ന്‌ ഐടി മേള –- എച്ച്എസ് വിഭാഗം ക്വിസും  രണ്ടിന്‌ സാമൂഹ്യശാസ്‌ത്രമേള –- എച്ച്‌എസ്‌ വിഭാഗം ക്വിസും. വൊക്കേഷണൽ എക്‌സ്‌പോ, കരിയർ ഫെസ്‌റ്റ്‌ ആൻഡ്‌ കരിയർ സെമിനാർ 15ന്‌ അറവുകാട്‌ എച്ച്‌എസ്‌എസിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home