Deshabhimani

പാലക്കാട്ടേക്ക്‌ 
ക്ഷണിച്ചിട്ടില്ലെന്ന് കെ മുരളീധരൻ ; പ്രത്യേകമായി ക്ഷണിക്കേണ്ടതില്ലെന്ന് വി ഡി സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 12:32 AM | 0 min read


കോഴിക്കോട്‌
ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് പാലക്കാട്ടേക്ക്‌ സംസ്ഥാന നേതാക്കൾ  ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ. ദേശീയ നേതാക്കൾ അഭ്യർഥിച്ചിരുന്നു. ഇവിടെ നിന്ന് ആവശ്യപ്പെട്ടാൽ താൻ പോകുമെന്നും മുരളി പറഞ്ഞു. അപമാനിച്ച മുതിർന്ന നേതാവ്‌ ആരെന്ന ചോദ്യത്തിന്‌ നിങ്ങൾ ഗവേഷണം നടത്തൂ എന്നായിരുന്നു മറുപടി.

മുരളീധരനെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ല : വി ഡി സതീശൻ
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ കോൺ​ഗ്രസ് നേതാവ് കെ മുരളീധരനെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ പ്രചാരണത്തിന് എത്തണമെന്ന് ആവശ്യപ്പെട്ട്  മുരളീധരൻ ഉൾപ്പെടെ എല്ലാ കോൺ​ഗ്രസ് നേതാക്കൾക്കും കത്തയച്ചിട്ടുണ്ട്. വാട്‌സാപ്പിലും വിവരം കൈമാറി. സ്വന്തം വീട്ടിൽ കല്യാണം നടക്കുമ്പോൾ ഓരോരുത്തരെയും പ്രത്യേകമായി ക്ഷണിക്കേണ്ട കാര്യമില്ല. പാർടിയിലെ ആഭ്യന്തര കാര്യങ്ങൾ പാർടിക്കകത്താണ് ചർച്ച ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ എന്തുകൊണ്ടാണ് പൊതുമധ്യത്തിൽ പറഞ്ഞതെന്ന് മുരളീധരനോട് ചോദിക്കണമെന്നും സതീശൻ പറഞ്ഞു. മുരളീധരൻ പാർടിക്കുള്ളിൽ അപമാനം നേരിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ പരിഹാസമായിരുന്നു സതീശന്റെ മറുപടി.
 



deshabhimani section

Related News

0 comments
Sort by

Home