എന്‍ എസ് മാധവന് എഴുത്തച്ഛന്‍ പുരസ്‌കാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 05:19 PM | 0 min read

തിരുവനന്തപുരം> എന്‍ എസ് മാധവന്  എഴുത്തച്ഛന്‍പുരസ്‌കാരം.  സാംസ്‌കാരിക മന്ത്രി  സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം>

മലയാള ചെറുകഥാസാഹിത്യലോകത്തില്‍ അനന്യമായ സ്ഥാനമാണ് എന്‍.എസ്.മാധവനുള്ളതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.വൈവിധ്യപൂര്‍ണമായ പ്രമേയങ്ങള്‍ ചെറുകഥാരൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അസാധാരണമായ വൈവിധ്യമാണ് പ്രകടിപ്പിക്കുന്നത്.

സമൂഹചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും യുക്തിപൂര്‍വം വിലയിരുത്തുന്നതിലും അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ ആദരവര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എസ്.കെ. വസന്തന്‍ ചെയര്‍മാനായും ഡോ.ടി.കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ അംഗങ്ങളായും സി.പി. അബൂബക്കര്‍ മെംബര്‍ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.









 



deshabhimani section

Related News

View More
0 comments
Sort by

Home