ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം: വി ശിവദാസൻ എംപിക്ക് വെനസ്വേലയിലേക്കുള്ള അനുമതി നിഷേധിച്ച് കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 12:44 PM | 0 min read

ന്യൂഡൽഹി> വെനസ്വേലയിൽ നടക്കുന്ന വേൾഡ് പാർലമെന്ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി ശിവദാസൻ എംപിക്ക് അനുമതി നൽകാതെ കേന്ദ്രസർക്കാർ. യോ​ഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

നവംബർ നാല് മുതൽ ആറ് വരെയായിരുന്നു വേൾഡ് പാർലമെന്ററി ഫോറം. ലോകത്ത് വർദ്ധിച്ചുവരുന്ന ഫാസിസത്തെക്കുറിച്ചുളള ഐക്യമായിരുന്നു ഫോറത്തിലെ പ്രധാന അജണ്ട. എഫ്സിആർ എ ക്ലിയറൻസ് അടക്കം നിയമപരമായി എല്ലാ നടപടിയും സ്വീകരിച്ചിട്ടും പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതാണ് ബിജെപിയുടെ ജനാധിപത്യത്തോടുളള അവഗണനയാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു. യാത്രാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home