സുധാകരൻ പണിയെടുക്കുന്നത്‌ 
ബിജെപിക്കുവേണ്ടി : 
മന്ത്രി പി എ മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 12:44 AM | 0 min read


ഫറോക്ക്
കോൺഗ്രസിന്റെ പ്രധാന ഭാരവാഹിത്വം വഹിച്ച് ബിജെപിക്കുവേണ്ടി  പണിയെടുക്കുകയാണ്‌ കെ സുധാകരനെന്ന്‌  മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു. സ്വന്തം പാർടിയിൽനിന്ന്‌ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിലേക്ക് പോയതിൽ സുധാകരന്‌ വിഷമമില്ല. ഇടതുപക്ഷത്തേക്ക് പോകുന്നവരോട് വല്ലാത്ത അലർജിയാണ്. പ്രാണിയായാണ് ഇവരെ ഉപമിച്ചത്.

സുധാകരന്റെ ചേവായൂരിലെ കൊലവിളി പ്രസംഗം ഗൗരവമായി കാണണം. ഇതൊരു ഇടതുപക്ഷ നേതാവിന്റെ അകന്ന ബന്ധു പറഞ്ഞിരുന്നുവെങ്കിൽ ഒരാഴ്ച മാധ്യമങ്ങളിൽ അന്തിച്ചർച്ചയുണ്ടാകുമായിരുന്നു. കേരളത്തിൽ കോൺഗ്രസുകാരാൽ കൊല്ലപ്പെട്ട നിരവധി കോൺഗ്രസ്‌ പ്രവർത്തകരുണ്ട്‌. കൊടുവള്ളിയിൽ നിരവധി വികസന പ്രവർത്തനം കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തും നടത്തി. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും ഇടതുസർക്കാരിന് വികസനത്തിൽ ഒരു കാഴ്ചപ്പാടേ ഉള്ളൂ.

കാരാട്ട് റസാഖിന് വിമർശിക്കാൻ അവകാശമുണ്ട്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ വിമർശം ഉന്നയിക്കുമ്പോൾ അസഹിഷ്ണുതയോടെ കാണേണ്ടതില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ  വട്ടിയൂർക്കാവ് വേർഷൻ ടു ആയാണ് ഇടതുപക്ഷം കാണുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home