Deshabhimani

വൈസ് ചാന്‍സലര്‍ക്കെതിരായ സമരം: അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 04:33 PM | 0 min read

മലപ്പുറം > കെഎസ്‌യു - എംഎസ്‌എഫ്‌ സമ്മർദത്തിന്‌ വഴങ്ങി കലിക്കറ്റ്‌ സർവകലാശാലാ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച വൈസ് ചാന്‍സലര്‍ക്കെതിരെ സമരം നടത്തി അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കേന്ദ്ര കമ്മിറ്റിയംഗം കെ വി അനുരാഗ്‌, പാലക്കാട്‌ ജില്ലാ സെക്രട്ടറി എസ്‌ വിപിൻ, തൃശൂർ ജില്ലാ വൈസ്‌ പ്രസിഡന്റ് അനസ്‌ ജോസഫ്‌, മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം ഗോകുലം ഏലംകുളം എന്നിവർക്കാണ്‌ 31 ദിവസത്തിനുശേഷം ജ്യാമ്യം ലഭിച്ചത്‌.  

33 ദിവസമായി ജയിലിലുള്ള മലപ്പുറം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ശിഹാബിന്‌ ജാമ്യം ലഭിച്ചില്ല. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സെപ്‌തംബർ 23നാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകർ സർവകലാശാലാ ഭരണവിഭാഗം ഓഫീസ്‌ ഉപരോധിച്ചത്‌. സമരത്തിനൊടുവിൽ എസ്‌എഫ്‌ഐ നേതാക്കളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി ഒക്‌ടോബർ 10ന്‌ തെരഞ്ഞെടുപ്പ്‌ നടന്നു. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 173 കോളേജുകളിൽ 104 ഇടങ്ങളിൽ എസ്‌എഫ്‌ഐ യൂണിയന്‍ നേടിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home