പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ 
കുറഞ്ഞെന്നത് തെറ്റായ വ്യാഖ്യാനം: വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 02:00 AM | 0 min read


തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന മാധ്യമങ്ങളുടെ പ്രചാരണം കണക്കുകളെ തെറ്റായി വ്യാഖ്യനിച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശാസ്ത്രീയമായ വിശകലനം ചെയ്യാതെയോ വസ്തുത പരിശോധിക്കാതെയോ ആണ് ചില മാധ്യമങ്ങൾ ഇത്‌ വാർത്തയാക്കിയത്‌. 15 വർഷം മുമ്പ് (2009) ജനിച്ച കുട്ടികളാണ് 2024 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. 2009ൽ രജിസ്റ്റർ ചെയ്ത ജനനം 5.5 ലക്ഷമാണ്. ഇവരാണ് 2014 ൽ ഒന്നാം ക്ലാസ്സിൽ എത്തിയത്. ഇപ്പോൾ ഒന്നാം ക്ലാസിൽ എത്തുന്നത് 2019ൽ ജനിച്ച കുട്ടികളാണ്. 2019ലെ ജനന രജിസ്റ്റർ പ്രകാരം ജനിച്ച കുട്ടികളുടെ എണ്ണം 4.8 ലക്ഷം ആണ്. 2009 നെ അപേക്ഷിച്ച് 2019ൽ 70,000 കുട്ടികളുടെ കുറവുണ്ടായി. ഇത് സ്കൂൾ പ്രവേശനത്തിലും ഉണ്ടാകും.

2024 മാർച്ചിൽ 4.03 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളായ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കി. 2024 ജൂണിൽ ഒന്നാം ക്ലാസിൽ എത്തിച്ചേർന്നത് 2.51 ലക്ഷം കുട്ടികളാണ്. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും ഇവിടെ തന്നെ പഠിക്കണമെന്നില്ല. ഇതൊന്നും പരിഗണിക്കാതെ കഴിഞ്ഞവർഷത്തെ ആകെ കുട്ടികൾ ഈ വർഷത്തെ ആകെ കുട്ടികൾ എന്ന നിലയിൽ കണക്കുകൂട്ടുന്നത് ശാസ്ത്രീയമല്ല.

കഴിഞ്ഞവർഷം ഒന്നു മുതൽ ഒമ്പത് ക്ലാസുകളിൽ പഠിച്ച കുട്ടികളാണ് ഈ വർഷം രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി പഠിക്കുന്നത്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അക്കാദമിക വർഷം ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ 30.02 ലക്ഷം കുട്ടികളാണ് പഠിച്ചിരുന്നത്.  ഈ അക്കാദമിക വർഷം രണ്ട് മുതൽ പത്ത് വരെ ക്ലാസിൽ 30.37 ലക്ഷം കുട്ടികളുണ്ട്. അതായത് 35000 കുട്ടികൾ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home