കൊച്ചിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 03:52 PM | 0 min read

കൊച്ചി > കൊച്ചിയിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശിനി സനിലയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് പൂർണമായും കത്തിനശിച്ചു.

മാടവന സി​ഗ്നലിന് സമീപത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അരൂർ ഭാ​ഗത്ത് നിന്ന് വൈറ്റില ഭാ​ഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടറിലേക്ക് മറ്റൊരു ബൈക്ക് തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മീഡിയൻ കടന്ന് എതിർ ദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു. ബൈക്ക് കത്തിനശിച്ചു. തലയ്ക്കേറ്റ പരിക്കാണ് സനിലയുടെ മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.



deshabhimani section

Related News

View More
0 comments
Sort by

Home