Deshabhimani

കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ്‌ ഓഫീസർക്ക്‌ ഏഴ് വർഷം തടവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 07:26 PM | 0 min read

തിരുവനന്തപുരം> പോക്കുവരവ്‌ നടത്താൻ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ്‌ ഓഫീസർക്ക്‌ ഏഴു വർഷം തടവും 20,000 രൂപ പിഴയും. പാങ്ങോട്‌ വില്ലേജ്‌ ഓഫീസറായിരുന്ന സജിത് എസ്‌ നായരെയാണ്‌ തിരുവനന്തപുരം വിജിലൻസ്‌ കോടതി ശിക്ഷിച്ചത്‌. 2015ലാണ്‌ കേസിനാസ്‌പദമായ സംഭവം.

പരാതിക്കാരിയുടെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ്‌ ചെയ്ത്‌ നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്‌ കേസ്‌. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌ത്‌ ഡിവൈഎസ്‌പിയായിരുന്ന ആർ മഹേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. വിജിലൻസിനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.



deshabhimani section

Related News

0 comments
Sort by

Home