അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ; പൊലീസ്‌ അന്വേഷണം ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 10:45 AM | 0 min read

തൃശൂര്‍ > പൊറുഞ്ഞിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ മാലതി (73) മകൻ സുജീഷ് (45) എന്നിവരെയാണ് വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.   

രണ്ട് ദിവസമായി അമ്മയേയും മകനേയും വീടിന് പുറത്ത് കാണാത്തതിനാൽ സമീപവാസികൾ പരിശോധന നടത്തിയിരുന്നു. ഇതിനേ തുടർന്നാണ്‌ ഇരുവരേയും മരിച്ച നിലയിൽ. വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട്.

സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home