സി എച്ച് കണാരൻ ദിനാചരണം 20ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:51 AM | 0 min read


തിരുവനന്തപുരം
സി എച്ച് കണാരൻ ദിനം 20ന് ആചരിക്കാൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച പ്രതിഭയാണ് സി എച്ച്.  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. സി എച്ച് അന്തരിച്ചിട്ട് 52 വർഷം തികയുകയാണ്‌.

സാമൂഹ്യതിന്മകൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ സ്മരണ മുന്നോട്ടുള്ള പാതയിൽ പാർടി പ്രവർത്തകർക്ക്‌ പ്രോത്സാഹനമാകും. സിപിഐ എമ്മിനെ കേഡർ പാർടിയായി മാറ്റുന്നതിൽ സി എച്ച്‌ നിസ്തുലമായ പങ്കുവഹിച്ചു. മികച്ച സംഘാടകനായിരുന്നു.

ഭൂപരിഷ്കരണ നിയമം കൊണ്ടുവരുന്നതിന് പ്രയോഗിക നിർദേശം നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന പുതുതലമുറയെ പഠിപ്പിക്കാനുള്ള അവസരമാകണം സി എച്ച് ദിനാചരണം. പാർടി പതാക ഉയർത്തിയും അനുസ്മരണം സംഘടിപ്പിച്ചും ദിനാചരണം വിജയിപ്പിക്കാൻ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home